Breaking News

Trending right now:
Description
 
Oct 05, 2013

കാനഡയില്‍ ആര്‍ഭാടമില്ലാതെ അനുകരണീയമായ ഒരോണം

Joseph Punnasseril
image കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രംപ്ടന്‍ മലയാളീസമാജം തങ്ങളുടെ ഇത്തവണത്തെ ഓണാഘോഷം കുടുംബനാഥന്റെ വേര്‍പാടില്‍ ദുഖിച്ചിരിക്കുന ഒരു മലയാളി കുടുംബത്തോടൊപ്പം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചിലവഴിച്ചു.
ഫാ.ജോസ് കല്ലുവേലില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത പ്രസ്തുത ചടങ്ങില്‍ സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം സെക്രട്ടറി ശ്രീ ജോജി ജോര്‍ജ് ,സമാജം ട്രഷറര്‍ ശ്രീ തോമസ്‌ വര്‍ഗീസ്‌, സിബിച്ചെന്‍ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു. ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ഇത്തരം പ്രവര്‍ത്തങ്ങള്‍ സമൂഹത്തിനു ആകമാനം അനുകരനീയനിയമാനെന്നു ഫാ.ജോസ് കല്ലുവേലി പറഞ്ഞു. ഏകദേശം രണ്ടായിരം ഡോളരിന്റെ ചെക്ക് സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം കുടുംബാഗങ്ങളെ ഏല്‍പ്പിച്ചു. തുടര്‍ന്നും സമൂഹത്തിന്റെ വിവിധതലങ്ങളില്‍ സമാജം ഇത്തരം ഇടപെടലുകള്‍ നടത്തുമെന്നും വാര്‍ഷിക വരുമാനത്തിന്റെ 60% നിര്‍ധനരായ രോഗികളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്തനഗള്‍ക്കായി നീക്കിവേക്കുമെന്നും സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം പറഞ്ഞു.സമാജത്തിന്റെ സഹായ നിധിയിലേക്ക് സംഭാവന നല്‍കിയ എല്ലാ നല്ല നാട്ടുകാര്‍ക്കും സെക്രട്ടറി ജോജി ജോര്‍ജ് നന്ദി പറഞ്ഞു. ജീവിത ദുരന്തം നേരിട്ട ഈ കുടുംബത്തിനു ആശ്വാസനിധിയായി ഏകദേശം ഇരുപതിനായിരം ഡോളര്‍ രണ്ടു ഘട്ടമായി ബ്രംപ്ടന്‍ മലയാളി സമാജം നല്‍കിയതായി ട്രഷറര്‍ തോമസ്‌ വര്‍ഗീസ്‌ അറിയിച്ചു.