Jul 14, 2013
മീന്‍ കുഴമ്പ്
മീന്‍ - അര കിലോ
ചെറിയ ഉള്ളി -
100 ഗ്രാം
പച്ചമുളക് - 4 എണ്ണം
തക്കാളി - 1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
- 1 1/2 ടേബിള്‍ സ്പൂണ്‍
കടുക് - അര ടേബിള്‍സ്പൂണ്‍
ഉലുവ - അര
ടേബിള്‍സ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - 1/2
ടേബിള്‍സ്പൂണ്‍
മല്ലിപൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
വാളന്‍പുളി - 2 ടേബിള്‍
സ്പൂണ്‍
കറിവേപ്പില - 20
മല്ലിയില - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്
പാകത്തിന്
എണ്ണ 1 1/2 ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം
മീന്‍
ചെറിയ സമചതുരക്കഷണങ്ങളായി മുറിക്കുക. ഉള്ളിയും പച്ചമുളകും നീളത്തില്‍ അരിയുക.
തക്കാളി പേസ്റ്റാക്കുക. വാളന്‍പുളി അര കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ്
അരിച്ചെടുക്കുക. മല്ലിയില ചെറുതായി അരിയുക.
ഒരു പാത്രത്തില്‍ 2 ടേബിള്‍
സ്പൂണ്‍ എണ്ണ ഒഴിച്ച് കടുകും ഉലുവയും ഇടുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ ഉലുവ
മൂപ്പിക്കുക. ഇതിലേയ്ക്ക് ഉള്ളിയും പച്ചമുളകും അരിഞ്ഞതും ഇടുക. പച്ചമണം
മാറിക്കഴിയുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഇഞ്ചി-വെളുത്തുള്ളി
പേസ്റ്റ് ഇവ ചേര്‍ത്തിളക്കി മൂപ്പിക്കുക. എന്നിട്ട് തക്കാളി പേസ്റ്റും
ചേര്‍ത്തിളക്കി മൂത്തുകഴിയുമ്പോള്‍ മീന്‍ കഷണങ്ങളും വാളന്‍പുളി പിഴിഞ്ഞ്
അരിച്ചെടുത്തതും പാകത്തിന് ഉപ്പും കറിവേപ്പില എന്നിവയും ചേര്‍ത്ത് മുക്കാല്‍
കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി വേവിക്കുക. കട്ടിയുള്ള ഗ്രേവിയുള്ള കറിയാണിത്.
മല്ലിയില വിതറി അലങ്കരിക്കുക.