
തക്കാളി - 4 വലുത്
ഉരുളക്കിഴങ്ങ് -1
ക്യാരറ്റ് -1
സവാള - 1
ബട്ടര്‍ -1 ടേബിള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളകുപൊടി - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു കുഴിവുള്ള പാത്രത്തില്‍ ബട്ടര്‍ എടുക്കുക. 80 ശതമാനം പവറില്‍ 10 സെക്കന്റുകള്‍ മൈക്രോവേവ് ചെയ്യുക. അതിനുശേഷം സവാള അരിഞ്ഞതിട്ട് ഇളക്കുക. വീണ്ടും 100 ശതമാനം പവറില്‍ 4 മിനിട്ടുകള്‍ മൈക്രോവേവ് ചെയ്യുക. ഇതിലേക്ക് പച്ചക്കറികളെല്ലാം ഇട്ട് ഇളക്കുക. പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി പാത്രം മൂടി 80 ശതമാനം പവറില്‍ 10 മിനിട്ടുകള്‍ മൈക്രോവേവ് ചെയ്യുക. പച്ചക്കറികള്‍ വെന്തോ എന്നുനോക്കുക. ഒരു കപ്പ് വെള്ളമൊഴിച്ചശേഷം 80 ശതമാനം പവറില്‍ 5 മിനിട്ടുകള്‍കൂടി മൈക്രോവേവ് ചെയ്യുക. വെള്ളം മാറ്റിവച്ചശേഷം പച്ചക്കറികള്‍ മിക്സിയില്‍ നന്നായി അരയ്ക്കുക. ഈ പ്യൂരി അരിച്ച് വെജിറ്റബിള്‍ സ്റ്റോക്കുമായി ചേര്‍ത്ത് നന്നായി ഇളക്കുക. കുരുമുളകുപൊടി വിതറുക. വീണ്ടും 80 ശതമാനം പവറില്‍ 6 മിനിട്ടുകള്‍ മൈക്രോവേവ് ചെയ്യുക. ഫ്രഷ് ക്രീമും ബ്രഡ് കഷണങ്ങള്‍ മൊരിച്ചതും വച്ച് അലങ്കരിക്കുക.