Breaking News

Trending right now:
Description
 
Jul 12, 2018

നടിയോട്‌ മോശമായി പെരുമാറിയ സംവിധായകനെ മാറ്റിയെന്ന്‌ ചാനല്‍

image നടിയോട്‌ മോശമായി പെരുമാറിയ ഉപ്പുംമുളകും പരമ്പരയുടെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്‌ണനെ മാറ്റിയെന്നു വിശദീകരണവുമായി ചാനല്‍. പരമ്പരയ്‌ക്ക്‌ പുതിയ സംവിധായകന്‍ എത്തുമെന്നു മാനേജിങ്‌ ഡയറക്ടര്‍ ആര്‍.ശ്രീകണ്‌ഠന്‍നായര്‍ വ്യക്തമാക്കി. പരാതി ഉന്നയിച്ച നടി തുടര്‍ന്നും ഈ പരമ്പരയില്‍ അഭിനയിക്കും. നടിയുടെ പരാതിയില്‍ നിയമ നപടികള്‍ പുരോഗമിക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലും നിന്ന്‌ തന്നെ കാരണമില്ലാതെ പുറത്താക്കിയെന്ന വെളിപ്പെടുത്തലിനൊപ്പം പരമ്പരയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിച്ചുവെന്നതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ്‌ നടി നിഷ സാരംഗ്‌ ഒരു ചാനല്‍ അഭിമുഖത്തിനിടെ ഉയര്‍ത്തിയത്‌. നീലുവെന്ന കഥാപാത്രത്തെയാണ്‌ നിഷ സാരംഗ്‌ പരമ്പരയില്‍ അവതരിപ്പിക്കുന്നത്‌. സംഭവം വിവാദമായതോടെ ചാനല്‍തന്നെ രംഗത്തു എത്തുകയായിരുന്നു. നിഷ സാരംഗ്‌ നീലുവെന്ന കഥാപാത്രമായി ഉപ്പും മുളകിലും തുടരുമെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ സത്യമല്ലെന്നുമാണ്‌ വിശദീകരണം.