Breaking News

Trending right now:
Description
 
Jul 12, 2018

പേരറിവാളിനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു രാഹുല്‍ഗാന്ധി

image രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളിനെ ജയിലില്‍നിന്ന്‌ മോചിപ്പിക്കുന്നതിനെ താനോ കുടുംബമോ എതിര്‍ക്കില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഡല്‍ഹിയില്‍ തമിഴ്‌ സംവിധായകന്‍ പാ രഞ്‌ജിത്തുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ രാഹുല്‍ നിലപാട്‌ ആവര്‍ത്തിച്ചത്‌. അച്ഛനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളോടും ക്ഷമിച്ചതായി കഴിഞ്ഞ ഏപ്രിലില്‍ സിംഗപ്പൂരിലെ പൊതുപരിപാടിയിലും രാഹുല്‍ വ്യക്തമാക്കിയിരുന്നു. രാജീവ്‌ ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ്‌ നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്‍കിയെന്നാണു പേരറിവാളിന്റെ പേരിലുള്ള കുറ്റം. പത്തൊമ്പതാം വയസില്‍ ജയിലിലായ പേരറിവാളിന്‌ ഇപ്പോള്‍ 46 വയസുണ്ട്‌. ജയില്‍വാസത്തിനിടെ പേരറിവാള്‍ കോളജ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നു. മകന്‍ നിരപരാധിയാണെന്നും വിട്ടയയ്‌ക്കണമെന്നും പേരറിവാളിന്റെ അമ്മ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നിയമനടപടികള്‍ ഒന്നുമായിട്ടില്ല.