Breaking News

Trending right now:
Description
 
Jun 22, 2018

ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജനല്‍ ടാലെന്റ്‌ ഷോ മത്സരം പ്രതിഭകളുടെ സംഗമവേദിയായി

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി:ഫൊക്കാന ന്യൂജേഴ്‌സി റീജനല്‍ ടാലന്റ്‌ കോംപന്റീഷനും സ്‌പെല്ലിങ്‌ ബി മത്സരവും പ്രതിഭകളുടെ സംഗമവേദിയായി. ജൂലൈ അഞ്ചു മുതല്‍ എട്ടുവരെ ഫിലാഡല്‍ഫിയില്‍ നടക്കാനിരിക്കുന്ന ഫൊക്കാന ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ കലാമത്സരവേദികളില്‍ വരാനിരിക്കുന്ന മത്സരങ്ങളുടെ വീറും വാശിയും ആയിരിക്കുമെന്നതിനു സൂചനയായിരുന്നു ന്യൂജേഴ്‌സിയിലെ ടാലന്റ്‌ഷോ. ഡ്യൂമോണ്ടിലുള്ള അവര്‍ റെഡീമര്‍ ലുഥറല്‍ പള്ളിഹാളില്‍ നടന്ന ന്യൂജേഴ്‌സി സംസ്ഥാനതല യൂത്ത്‌ ഫെസ്റ്റിവലിലും ടാലന്റ്‌ കോംപന്റീഷനിലും ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയവര്‍ ഫിലാഡല്‍ഫിയിലെ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ടാലന്റ്‌ ഷോ മത്സരത്തില്‍ മാറ്റുരയ്‌ക്കും.

സ്‌പെല്ലിങ്‌ ബി മത്സരത്തില്‍ ആദര്‍ശ്‌ പോള്‍ വര്‍ഗീസ്‌, ജൂലി അലന്‍, ഇവാ ആന്റണി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സബ്‌ ജൂനിയര്‍ വിഭാഗം പ്രസംഗമത്സരത്തില്‍ നീക്കോളാസ്‌ ആലമൂട്ടില്‍, ഐറിന്‍ തടത്തില്‍, ബ്രയന്‍ മാത്യു എന്നിവര്‍ക്കാണ്‌ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ജൂനിയര്‍ പ്രസംഗമത്സരത്തില്‍ അക്‌സ മരിയം വര്‍ഗീസ്‌, ആദര്‍ശ്‌ പോള്‍ വര്‍ഗീസ്‌, അര്‍വിന്‍ രവീന്ദ്രന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സബ്‌ ജൂനിയര്‍ പാട്ട്‌ മത്സരത്തില്‍ ജിയാ അക്കക്കാട്ട്‌, സിന്ന ജൈജോ, ജെര്‍മിയ മര്‍ക്കോസ്‌ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ ജൂലി അലന്‍, അലീന തര്യന്‍, ആന്‍ഡ്രൂ ഫിലിപ്പ്‌ എന്നിവരും സബ്‌ ജൂനിയര്‍ നൃത്തമത്സരത്തില്‍ ജോവാന മനോജ്‌ വാട്ടപ്പള്ളില്‍, എവിന്‍ ആന്റണി, ഐറിന്‍തടത്തില്‍ എന്നിവരും ജൂനിയര്‍ വിഭാഗം നൃത്തമത്സരത്തില്‍ ഡോണ നൈനാന്‍, അക്‌സ മരിയം വര്‍ഗീസ്‌, ഇവാ ആന്റണി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പൊതുസമ്മേളനം ഫൊക്കാന റീജിയനല്‍ വൈസ്‌ പ്രസിഡും ഫിലഡല്‍ഫിയ-ന്യൂജേഴ്‌സി റീജനല്‍ വൈസ്‌ പ്രസിഡന്റുമായ ദാസ്‌ കണ്ണംകുഴിയില്‍ ഉദ്‌ഘാടനം ചെയ്‌തു. ജൂലൈ അഞ്ചിനു ഫിലാഡല്‍ഫിയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനിലേക്കു ന്യൂജേഴ്‌സിയിലെയും ഫിലഡല്‍ഫിയയിലെയും മലയാളികളെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പര്‍ സജിമോന്‍ ആന്റണി, ടി.എസ്‌.ചാക്കോ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, അലക്‌സ്‌ മുരിക്കാനി, ഉണ്ണിക്കൃഷ്‌ണന്‍നായര്‍, വിനീത നായര്‍ എന്നിവര്‍ സംയുക്തമായാണ്‌ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തിയത്‌.