Breaking News

Trending right now:
Description
 
Jun 21, 2018

അനുക്രീതി വാസ്‌ മിസ്‌ ഇന്ത്യ

image മിസ്‌ ഇന്ത്യ 2018 ആയി ചെന്നൈ സ്വദേശി അനുക്രീതി വാസിനെ തിരഞ്ഞെടുത്തു. 30 പേരെ പിന്‍തള്ളിയാണ്‌ ഈ കിരീടനേട്ടത്തില്‍ അനുക്രീതി എത്തിയത്‌. ഹരിയാന സ്വദേശിനി മീനാഷി ചൗധരി ഫസ്റ്റ്‌ റണ്ണര്‍അപ്പായി. ആന്ധ്രാപ്രദേശ്‌ സ്വദേശിനി ശ്രേയ റാവു കമവരപ്പാണ്‌ സെക്കന്‍ഡ്‌ റണ്ണര്‍അപ്പ്‌. കഴിഞ്ഞവര്‍ഷത്തെ ലോകസുന്ദരി മാനുഷി ചില്ലാര്‍ വിജയികളെ കിരീടം അണിയിച്ചു. ഡിസംബറില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ അനുക്രീതി ഇന്ത്യയെ പ്രതിനിധീകരിക്കും. ചൈനയിലാണ്‌ ലോകസുന്ദരി മത്സരം നടക്കുന്നത്‌. ചെന്നൈ ലയോള കോളജില്‍ ഫ്രഞ്ച്‌ സാഹിത്യത്തില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്‌ നുക്രീതി. മികച്ച നര്‍ത്തകിയും സംസ്ഥാനതല അത്‌ലറ്റുമാണ്‌.