Breaking News

Trending right now:
Description
 
Jun 14, 2018

കോഴിക്കോട്‌ ഉരുള്‍പൊട്ടി: ഒരാള്‍ മരിച്ചു; 12 പേരെ കാണാതായി

image കോഴിക്കോട്‌ താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടില്‍ ഒന്‍പതുവയസുള്ള പെണ്‍കുട്ടി മരിച്ചു. 12 പേരെ കാണാതായി. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയാണ്‌ മരിച്ചത്‌. ഹസന്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളില്‍പെട്ടവരെയാണ്‌ കാണാതായത്‌. ഇവരുടെ വീടുകള്‍ മണ്ണിനടിയില്‍പെട്ടിരിക്കാമെന്നാണ്‌ പൊലീസ്‌ സംശയം. കട്ടിപ്പാറ പഞ്ചായത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്‌. കോഴിക്കോടിന്റെ മലയോരമേഖലകളായ കക്കയം, പുല്ലൂരാംപാറ, കരിഞ്ചോല, ചമല്‍, കൊടുവള്ളി, കൂടിരിഞ്ഞി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. പുല്ലൂരാംപാറയില്‍ ഏഴോളം വീടുകള്‍ വെളത്തിലാണ്‌. ബാലുശേരിയില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. മലപ്പുറത്ത്‌ എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടിയതായാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം, കോഴിക്കോട്‌-വയനാട്‌ പാതയില്‍ പുഴ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌. ഇവിടെ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന്‌ കോഴിക്കോട്‌, വയനാട്‌ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക്‌ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.