Breaking News

Trending right now:
Description
 
Jun 14, 2018

സാന്‍ ഫ്രാന്‍സിസ്‌കോ മേയര്‍ കറുത്ത വര്‍ഗക്കാരി

image കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തിലെ മേയറായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡിനെ തിരഞ്ഞെടുത്തു. സാന്‍ ഫ്രാന്‍സിസ്‌കോയുടെ ചരിത്രത്തില്‍ മേയര്‍പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയെന്ന ബഹുമതിയും ബ്രീഡിനാണ്‌. ജൂണ്‍ അഞ്ചിനായിരുന്നു വോട്ടെടുപ്പ്‌. സ്വവര്‍ഗപ്രേമിയായ മാര്‍ക്ക്‌ ലെനോയെ തോല്‍പ്പിച്ചാണ്‌ ബ്രീഡ്‌ മേയര്‍ പദവിയിലെത്തിയത്‌. 50 ശതമാനത്തിലേറെ വോട്ട്‌ ഈ 43കാരിക്കു ലഭിച്ചു. പ്രോവിഷനല്‍ ബാലറ്റുകള്‍ എണ്ണിതീര്‍ക്കാന്‍ അധികസമയം എടുത്തതാണ്‌ ഫലപ്രഖ്യാപനം വൈകാന്‍ കാരണം. ഡിസംബറില്‍ എഡ്‌ ലീയുടെ നിര്യാണത്തെ തുടര്‍ന്ന്‌ ആക്ടിങ്‌ മേയറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ബ്രീഡ്‌.