Breaking News

Trending right now:
Description
 
Jun 14, 2018

അമേരിക്കന്‍ മലയാളികളുടെ ശബ്ദമാവണം ഫോമ

അനു സുകുമാരന്‍ (മുന്‍ ആര്‍വിപി, സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍)
image ഫോമ അമേരിക്കന്‍ മലയാളികളുടെ മുഴുവന്‍ ശബ്ദമായി മാറണമെന്നു സൗത്ത്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ആയിരുന്ന അനു സുകുമാരന്‍. കാലാകാലങ്ങളില്‍ ചിലര്‍ ഭരണസാരഥ്യം ഏറ്റെടുക്കുന്നു എന്നല്ലാതെ മുഖ്യധാര പ്രശ്‌നങ്ങളില്‍ ഫോമ ഇറങ്ങുന്നില്ലെന്ന അഭിപ്രായമാണുള്ളത്‌. ചെറുപ്പക്കാര്‍ക്ക്‌ കൂടുതല്‍ അവസരം കൊടുക്കുകയും അതുവഴി കൂടുതല്‍ പുതിയ ആശയങ്ങള്‍ സംഘടനയ്‌ക്ക്‌ കൊണ്ടുവരുകയും വേണം. രണ്ടും മൂന്നും തലമുറ സംഘടയില്‍നിന്നു മാറിനില്‍ക്കുന്നത്‌ എന്തുകൊണ്ടാണ്‌. തങ്ങളുടെ കുട്ടികള്‍ സംഘടയില്‍ പങ്കാളിയാകാത്തത്‌ എന്തുകൊണ്ടാണെന്നു നേതാക്കള്‍ വിശദീകരിക്കണം. ഫാമിലി കണ്‍വന്‍ഷന്‍ എന്നു പറയുമ്പോഴും എത്രപേരാണ്‌ ഫാമിലിയെ ഈ കണ്‍വന്‍ഷന്‌ കൊണ്ടുവരുന്നത്‌? പല നേതാക്കളും ഫാമിലിയെ സംഘടനയില്‍നിന്ന്‌ അകറ്റിനിര്‍ത്തുന്നത്‌ സംഘടനയോട്‌ ചെയ്യുന്ന തെറ്റുതന്നെയാണ്‌.

പുതിയ പ്രദേശങ്ങളിലേക്ക്‌ ഫോമ വ്യാപിക്കണം. കൂടുതല്‍ ചെറുപ്പക്കാരെ ഇതിലേക്ക്‌ ആകര്‍ഷിക്കുവാനുള്ള പരിപാടികളാണ്‌ ആസൂത്രണം ചെയ്യേണ്ടത്‌. ചെറുപ്പക്കാരെ ഭരണത്തിലേറ്റി സീനിയര്‍ നേതാക്കള്‍ മാര്‍ഗദര്‍ശികളായി മാറിനില്‍ക്കണം. മുഖ്യധാര പ്രശ്‌നങ്ങളില്‍ ഫോമ ഇടപെടുകതന്നെ വേണം. കഴിവുള്ളവരെ രണ്ടുകൈയ്യുംനീട്ടി സ്വീകരിക്കുന്നതോടൊപ്പം രണ്ടും മൂന്നും തലമുറയില്‍പെട്ടവര്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കുകയുംവേണമെന്നു അനു സുകുമാരന്‍ പറയുന്നു. കോളജ്‌ യൂണിവേഴ്‌സിറ്റി തലത്തില്‍ ഫോമ സ്‌റ്റുഡന്റ്‌സ്‌ ഫോറം രൂപീകരിക്കുന്നത്‌ അഭിനന്ദനം അര്‍ഹിക്കുന്നു. രണ്ടും മൂന്നും തലമുറയുടെ ആശയങ്ങള്‍കൂടി പ്രാബല്യത്തില്‍വരുത്തണം. അപ്പോള്‍ ഫോമ വളരും. ദേശീയ സംഘടനയാവും. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പര്യവസാനം മാത്രമാവണം കണ്‍വന്‍ഷന്‍. അത്‌ എവിടെവച്ചു നടത്തണം എന്നു തീരുമാനിക്കേണ്ടത്‌ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയായിരിക്കണം. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വിജയാശംസകള്‍.