Breaking News

Trending right now:
Description
 
Jun 13, 2018

കോഹ്‌ലിയുടെ ഫിറ്റ്‌നസ്‌ വെല്ലുവിളി പ്രധാനമന്ത്രി ഏറ്റെടുത്തു

image ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാംപ്‌റ്റന്‍ വിരാട്‌ കോഹ്‌ ലിയുടെ ഫിറ്റ്‌നസ്‌ ചലഞ്ച്‌ ഏറ്റെടുത്തു പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെ തന്റെ ഫിറ്റ്‌നസ്‌ തെളിയിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തുവിടുകയും ചെയ്‌തു. താന്‍ വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ ഇന്നു രാവിലെയാണ്‌ പ്രധാനമന്ത്രി നവമാധ്യമങ്ങളിലൂടെ പങ്കുവച്ചത്‌. ഭൂമി, അഗ്നി, ജലം, വായു, ആകാശ്‌ എന്നീ പഞ്ചഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള വ്യായാമ മുറകളാണ്‌ താന്‍ അനുവര്‍ത്തിച്ചതെന്നു മോദി വ്യക്തമാക്കി. തുടര്‍ന്ന്‌ പാറയില്‍ കിടന്നുള്ള വ്യായാമ മുറകളും അദ്ദേഹം കാണിച്ചു. രാവിലെയുള്ള യോഗയ്‌ക്കു പുറമെയുള്ള നിമിഷങ്ങള്‍ എന്ന കുറിപ്പോടെയാണ്‌ രണ്ട്‌ മീനിട്ട്‌ നീളുന്ന വീഡിയോ മോദി പോസ്‌റ്റ്‌ ചെയ്‌തത്‌. ഇതിനൊപ്പം പ്രധാനമന്ത്രി സ്ഥിരമായി ചെയ്യുന്ന യോഗയുടെയും ധ്യാനിക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്‌. ഇതിനൊപ്പം കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമിയേയും ടേബിള്‍ ടെന്നീസ്‌ താരം മണിക ബത്രയേയും പ്രധാനമന്ത്രി വെല്ലുവിളിക്കുകയും ചെയ്‌തിട്ടുണ്ട്‌.