Breaking News

Trending right now:
Description
 
Jun 13, 2018

കേരള സാനിറ്റേഷന്‍ ആന്‍ഡ്‌ ഹെല്‍ത്ത്‌ ഇനീഷിയേറ്റീവ്‌ യുഎസ്‌എ ഭാരവാഹികള്‍

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: കേരള സാനിറ്റേഷന്‍ ആന്‍ഡ്‌ ഹെല്‍ത്ത്‌ ഇനീഷിയേറ്റീവ്‌ യുഎസ്‌എയുടെ 2018-19 വര്‍ഷത്തെ ഭാരവാഹികള്‍: വര്‍ഗീസ്‌ പ്ലാമൂട്ടിലിനെ പ്രസിഡന്റായും ഡോ.ജോജി ചെറിയാനെ സെക്രട്ടറിയായും അലക്‌സ്‌ ജോസഫിനെ ട്രഷററായും തിരഞ്ഞെടുത്തു. ലിന്‍സി മാത്യുവാണ്‌ ഡയറക്ടര്‍ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍. ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌: മാര്‍ലിന്‍ എം.കാലായില്‍പറമ്പില്‍, ഏബ്രഹാം പോത്തന്‍ (സാജന്‍), ബെന്നികുര്യന്‍. ലീഗല്‍ അഡൈ്വസര്‍: അറ്റോര്‍ണി എര്‍ലീന പെരേസ്ര. ഓഡിറ്റര്‍: മരിയ കോണ്‍ട്രറാസി. കേരളത്തിലെ പാവപ്പെട്ട സ്‌കൂള്‍ കുട്ടികളുടെയും നിര്‍ധനരായ രോഗികളുടെയും സമൂഹത്തിന്റെയും ശുചിത്വവും ആരോഗ്യസംരക്ഷണവും ലക്ഷ്യമാക്കി റജിസ്റ്റര്‍ചെയ്‌തിട്ടുള്ള ചാരിറ്റബിള്‍ സംഘടനാണിത്‌. ന്യൂജേഴ്‌സിയിലെ മലയാളികള്‍ മാത്രമല്ല, അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളിലെയും മലയാളികളുടെ പിന്തുണ കെഎസ്‌ഐയുഎസ്‌എയ്‌ക്കുണ്ട്‌. ചുരുങ്ങിയകാലംകൊണ്ട്‌ കേരളത്തിലെ അറുനൂറിലേറെ വിദ്യാര്‍ഥികള്‍ക്ക്‌ ടോയ്‌ലറ്റ്‌ നിര്‍മിച്ചുനല്‍കി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെഭാഗമായി ആദിവാസി കുടുംബങ്ങള്‍ക്കുള്ള ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കുകയും നിര്‍ധന രോഗികള്‍ക്ക്‌ മരുന്നും ചികിത്സാസഹായങ്ങളും ശുചിത്വ സാമഗ്രികളും എത്തിച്ചുനല്‍കുകയും ചെയ്‌തു. വരുംവര്‍ഷങ്ങളിലും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ലക്ഷ്യത്തിലാണ്‌ ഭാരവാഹികള്‍. സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന വിലാസത്തില്‍ ചെക്കുകള്‍ അയയ്‌ക്കാവുന്നതാണ്‌. കെഎസ്‌ഐയുഎസ്‌എയുടെ വെബ്‌സൈറ്റിലൂടെ Paypal മുഖേനയും സംഭാവനകള്‍ അയയ്‌ക്കാം. ചെക്കുകള്‍ അയയ്‌ക്കേണ്ട വിലാസം: KSI USA INC, P,O, Box 16, New Milford. New Jersey 07646, USA. ബാങ്ക്‌ മുഖേന സംഭാവനകള്‍ നല്‍കുന്നതിന്‌ ഇതോടൊപ്പമുള്ള അക്കൗണ്ട്‌ ഉപയോഗിക്കാം. Pay to the Order of Wells Fargo Bank NA - NJ 021200025, Kerala Sanitation Initiative USA NJ 1469244691
Paypal മുഖേന സംഭാവനകള്‍ അയയ്‌ക്കാന്‍ :www.ksiusa.org ലൂടെ Paypal Link വഴി അയയ്‌ക്കുക.