Breaking News

Trending right now:
Description
 
Jun 04, 2018

ലക്ഷ്‌മി മേനോന്‍ മണപ്പുറം മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ

image മണപ്പുറം മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ സൗന്ദര്യമത്സരത്തില്‍ തൃശൂര്‍ സ്വദേശി ലക്ഷ്‌മി നേനോന്‍ കിരീടം ചൂടി. ആലപ്പുഴ കാമിലോട്ട്‌ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു മത്സരം. പഞ്ചാബില്‍നിന്ന്‌ എത്തിയ സിമ്രാന്‍ മല്‍ഹോത്ര ഫസ്റ്റ്‌ റണ്ണറപ്പും ന്യൂഡല്‍ഹിയില്‍നിന്നെത്തിയ ഐശ്വര്യ സഹ്‌ദേവ്‌ സെക്കന്‍ഡ്‌ റണ്ണറപ്പുമായി. മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ വിജയിക്ക്‌ മന്‍ ജേതാവ്‌ ആകാന്‍ക്ഷ മിശ്രയും ഫസ്റ്റ്‌ റണ്ണറപ്പിനും സെക്കന്‍ഡ്‌ റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ്‌ ലിമിറ്റഡ്‌ എംഡിയും സിഇഒയുമായ വി.പി.നന്ദകുമാറും കിരീടം അണിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 19 സുന്ദരികള്‍ മാറ്റുരച്ചു. ഡിസൈനര്‍ സാരി, ബ്ലാക്ക്‌ കോക്ക്‌ടെയില്‍, റെഡ്‌ ഗൗണ്‍ എന്നീ മൂന്നു റൗണ്ടുകളിലായാണ്‌ മത്സരം നടന്നത്‌. ക്യൂന്‍ ഓഫ്‌ ഇന്ത്യ വിജയിക്ക്‌ ഒരുലക്ഷം രൂപയാണ്‌ സമ്മാനത്തുക. 75,000, 50,000 എന്നിങ്ങനെയാണ്‌ ഫസ്റ്റ്‌, സെക്കന്‍ഡ്‌ റണ്ണറപ്പുകള്‍ക്ക്‌ ലഭിച്ചത്‌.