Breaking News

Trending right now:
Description
 
May 26, 2018

രുചിയും ആരോഗ്യവും നിറഞ്ഞ പുതിയ കണ്ണന്‍ദേവന്‍ ഡ്യുവറ്റ് ബ്ലാക്ക് & ഗ്രീന്‍ ടീ ബ്ലന്‍ഡ് വിപണിയില്‍

image കൊച്ചി: ടാറ്റാ ഗ്ലോബല്‍ ബിവറേജസില്‍ നിന്നുള്ള പ്രമുഖ തേയില ബ്രാന്‍ഡായ കണ്ണന്‍ ദേവന്‍ 'കണ്ണന്‍ ദേവന്‍ ഡ്യുവറ്റ്' എന്ന പേരില്‍ പുതിയ ഉത്പന്നം പുറത്തിറക്കി. പേരുപോലെതന്നെ ഈ പുതിയ ഉത്പന്നം ബ്ലായ്ക്ക് സിറ്റിസി തേയിലയുടെയും ഗ്രീന്‍ ടീയുടെയും അസാധാരണമായ കൂട്ടാണ്. ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ രുചിയും ഗ്രീന്‍ടീയുടെ ആരോഗ്യപരമായ ഗുണങ്ങളും ഒന്നുപോലെ പ്രദാനം ചെയ്യുന്നുവെന്നതാണ് ഈ പുതിയ തേയിലയുടെ മെച്ചം.

നൂതനമായ കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ടാറ്റ ഗ്ലോബല്‍ ബിവറേജസിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ അനുഭവം പകര്‍ന്നുനല്കാനാണ് പുതിയ തേയില ബ്ലെന്‍ഡ് വിപണിയിലെത്തിക്കുന്നത്.

ഇന്നത്തെ ഉപയോക്താക്കള്‍ ആരോഗ്യസംരക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടാണ് അവരും കുടുംബാംഗങ്ങളും കൂടുതലായി ആരോഗ്യകാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ജിമ്മിലും മറ്റും ചേരുകയും കര്‍ശനമായ ഭക്ഷണശീലങ്ങള്‍ പാലിക്കുകയും ചെയ്യുന്നവര്‍ ചെറിയൊരു വിഭാഗം മാത്രമാണെങ്കിലും ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും കാര്യം വരുമ്പോള്‍ മിക്ക ആളുകളും ഗോതമ്പ് ബ്രഡ്, കൊഴുപ്പ് കുറഞ്ഞ എണ്ണ തുടങ്ങിയ ആരോഗ്യകരമായ വസ്തുക്കളിലേയ്ക്ക് മാറാനാണ് ശ്രമിക്കുന്നത്.

എന്നാല്‍, തേയിലയുടെ കാര്യത്തില്‍ ഇഷ്ടപ്പെട്ട രുചിയില്‍ ഒത്തുതീര്‍പ്പ് വേണമെന്ന ഭയത്താല്‍ പലരും പുതിയവ പരീക്ഷിക്കാന്‍ മടിക്കാറുണ്ട്. ചായ ഇഷ്ടപ്പെടുന്നവര്‍ക്ക് തേയിലയുടെ രുചി ഓരോ കപ്പിലും നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ ഗ്രീന്‍ടീയുടെ സന്തോഷംകൂടി ചേര്‍ത്ത് നല്കാനാണ് കണ്ണന്‍ ദേവന്‍ ഡ്യുവറ്റ് വിപണിയിലെത്തിക്കുന്നത്. രണ്ട് വ്യത്യസ്ത തരം തേയിലകളുടെ പ്രതീക്ഷിക്കാനാവാത്ത കൂട്ടാണിത്. ചായയുണ്ടാക്കുന്നതിനായി സാധാരണ തേയില എന്നതുപോലെ പാലും പഞ്ചസാരയും ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം. ഉപയോക്താക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെട്ട ചായയുടെ രുചി നിലനിര്‍ത്താനും ഗ്രീന്‍ടീയുടെ ഗുണങ്ങള്‍ സ്വന്തമാക്കാനും ഇതുവഴി സാധിക്കും.

പുതിയ തേയിലയുടെ പ്രചാരണത്തിനായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന ടെലിവിഷന്‍ പരസ്യമാണ് ഉപയോഗപ്പെടുത്തുന്നത്. കണ്ണന്‍ദേവന്‍ തേയിലയുടെ പ്രചാരണത്തിന് ലാലേട്ടന്‍ സ്വന്തംനിലയില്‍ രണ്ട് വ്യത്യസ്തമായ കാഴ്ചപ്പാടുകളെ കൂട്ടിച്ചേര്‍ക്കുന്നതാണ് പ്രചാരണത്തിന്റെ ഉള്ളടക്കം. രണ്ട് അസാദ്ധ്യമായ കാര്യങ്ങളെ ഒരു മാജിക്കില്‍ എന്നതുപോലെ സമതുല്യമായി കൂട്ടിച്ചേര്‍ക്കാമെന്ന് കണ്ണന്‍ ദേവന്‍ ഡ്യുവറ്റ് കാണിച്ചുതരുന്നു.

കേരളത്തിലെ ഉപയോക്താക്കള്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണെങ്കിലും അതോടൊപ്പം ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നവരാണെന്ന് ടാറ്റ ഗ്ലോബല്‍ ബിവറേജസ് ഇന്ത്യ ടീ മാര്‍ക്കറ്റിംഗ് മേധാവി പുനീത് ദാസ് പറഞ്ഞു. സവിശേഷ കൂട്ടായ കണ്ണന്‍ ദേവന്‍ ഡ്യുവറ്റ് മികച്ച രുചിയും ആരോഗ്യവും ഇഷ്ടപ്പെടുന്നവര്‍ക്കായി ആദ്യമായി വിപണിയിലെത്തിക്കുന്ന ചായ അനുഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
'ചായ ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ, പ്രത്യേകിച്ച് കേരളത്തിലെ ജനതയ്ക്ക് ചായയോട് പ്രത്യേകമായ മമതയുണ്ട്.' ടാറ്റ ഗ്ലോബല്‍ ബിവറേജസ് ഇന്ത്യ-മിഡില്‍ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുശാന്ത് ദാഷ് പറഞ്ഞു. പുതിയ ഉത്പന്നം ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാകുമെന്ന് ആത്മവിശ്വാസമുണ്ട്. കണ്ണന്‍ ദേവന്‍ കുടുംബത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
250 ഗ്രാം പായ്ക്കിന് 78 രൂപയും നൂറ് ഗ്രാമിന് 32 രൂപയുമാണ് കണ്ണന്‍ ദേവന്‍ ഡ്യുവറ്റിന്റെ വില.