Breaking News

Trending right now:
Description
 
May 24, 2018

മനുഷ്യനിൽ എത്തുന്ന നിപ്പ

image
കാലവും ദേശവും നോക്കി രൂപം മാറുന്ന നിപ്പയെ നോക്കി ശാസ്ത്രലോകം അന്തിച്ചു നിൽക്കുകയാണ് .ഈ "കുമ്പിടി " സ്വഭാവം കാരണം പ്രതിരോധ മരുന്നുപോലും കണ്ടുപിടിക്കാൻ പറ്റുന്നില്ല .സാധാരണ DNA ,RNA വൈറസുകൾ ശരീരത്തിൽ കടന്ന് എണ്ണം വർദ്ധിക്കുന്ന രീതി ഒരു Standard Pattern ആണ് .കോശത്തിന്റെ പുറത്തു പറ്റിപിടിച്ചു അതിന്റെ DNA / RNA അകത്തേക്ക് കുത്തിവക്കും .അത് കോശത്തിന്റെ DNA യെ കൊണ്ട് വൈറസിന്റെ പ്രോടീൻ  ഉണ്ടാക്കിക്കും .പിന്നെ വൈറസ് DNA / RNA വിഭജിച്ചു ഓരോ പ്രോടീൻ കൂടിലും കയറി പുതിയ വൈറസുകൾ ഉണ്ടാകും . 

എന്നാൽ,നിപ്പ ( Nipah ) യുടെ RNA ഒരു പ്രത്യേക കഴിവ് കാണിക്കുന്നു .RNA Editing എന്ന മാർഗത്തിലൂടെ സ്വന്തം RNA യെ ഇടക്കിടക്ക് മാറ്റും .ഓരോ സ്ഥലവും അപ്പോഴത്തെ സാഹചര്യവും നോക്കി RNA Editing നടത്തി പുതിയ രൂപം ആകും .അതുകൊണ്ടു ചിലപ്പോൾ നിപ്പ രോഗം വരുത്താറും ഇല്ല .

നിപ്പക്ക് പ്രത്യത്പാദനത്തിനു മനുഷ്യനെ വേണ്ട .അതാണ് ഈ അസുഖം വ്യാപകം ആകാത്തത് .പന്നി ,കുരങ്ങു ,കുതിര ഒക്കെയാണ് നിപ്പയുടെ കൂട്ടുകാർ .അബദ്ധത്തിൽ മനുഷ്യനിൽ വന്നുപെടുന്നതാണ് . ജന്തുക്കളിൽ വളരുന്ന നിപ്പ അവയ്ക്ക് സാധാരണ രോഗം വരുത്താറില്ല .പ്രത്യുല്പാദനത്തിന് ഒരിടം മാത്രം .എന്നാൽ മനുഷ്യനിൽ നിപ്പ കടന്നാൽ മാരകമാകും .

ഒരു വൈറസും കാണിക്കാത്ത തരികിട പണിയാണ് നിപ്പ കാണിക്കുന്നത് .മനുഷ്യ ഭ്രൂണം രൂപം കൊള്ളുമ്പോൾ ഭ്രൂണ കോശത്തിൽ ഉണ്ടാകുന്ന ഒരു Protein Receptor ഉണ്ട് .Ephrin-B2 എന്ന ഈ Receptor ഉപയോഗിച്ചാണ് ഭ്രൂണത്തിന്റെ തലച്ചോറും ,രക്തക്കുഴലും ഒക്കെ ഉണ്ടാകാൻ ഉള്ള പ്രവർത്തനം നടക്കുന്നത് .

വളർന്നു കഴിഞ്ഞാലും ഈ Ephrin-B2 എന്ന Receptor എല്ലാ മനുഷ്യരുടെയും തലച്ചോറിലെ നാഡീ കോശങ്ങൾക്ക് പുറമെയും രക്തക്കുഴലിലെ സ്തരത്തിലും (Endothelium ) കാണും .ഒരു വൈറസും തിരിഞ്ഞു നോക്കാത്ത ഈ  Ephrin-B2 വഴിയാണ് നിപ്പ ഉള്ളിൽ കടക്കുന്നത് . ഇത്തിരി Complicated ആയ രീതി ലഘുവായി പറയാം .

1 .വവ്വാലിൻറെ  ഉമിനീരിലും വിസർജ്യത്തിലും നിപ്പ വൈറസു ഇരിക്കുന്നു .ഒരു പഴം തിന്നുമ്പോൾ അല്ലെങ്കിൽ അതിന് പുറത്തു വവ്വാൽ വിസർജിക്കുമ്പോൾ നിപ്പ അതിൽ എത്തും .പഴത്തിലെ പഞ്ചസാര കാരണം 3 ദിവസം വരെ ജീവനോടെ ഇരിക്കും .എന്നാൽ വെള്ളത്തിലും വായുവിലും അധികസമയം ജീവനോടെ ഇരിക്കില്ല .

2 .ഈ പഴം ഒരാൾ കഴിക്കുന്നു .തൊണ്ടയിൽ എത്തുമ്പോൾ നിപ്പ ചാടി ശ്വാസ നാളത്തിലേക്കു പോകുന്നു .അവിടെ ശ്വാസ കോശത്തിലെ രക്തക്കുഴലിൽ കാണുന്ന Ephrin-B2 റിസപ്റ്ററിൽ പറ്റി പിടിച്ചു ഉള്ളിൽ കടന്നു വളരുന്നു .

3 .രണ്ടാഴ്ച്ചക്കുള്ളിൽ രോഗിക്ക് തുമ്മലും ചുമയും ഉണ്ടാകുന്നു .ശ്വാസ കോശത്തിൽ നിപ്പ പെറ്റു പെരുകുകയാണ് . പുതിയ നിപ്പകൾ രക്തത്തിൽ എത്തുന്നു . Viraemia എന്ന രക്തത്തിൽ വൈറസ് കലരുന്ന അവസ്ഥ .

4 .രക്തത്തിൽ കൂടി നിപ്പകൾ തലച്ചോറിൽ എത്തുന്നു .അവിടെ നാഡീ കോശങ്ങളിലെ Ephrin-B2 റിസപ്റ്ററിൽ പറ്റിപിടിച്ചു തലച്ചോറിൽ കടന്ന് അസുഖം വരുത്തുന്നു .Encephalitis .

5 .ഈ രോഗിയുടെ തുമ്മൽ ,കഫം ,ഉമിനീർ എന്നിവയിൽ നിപ്പ കാണും .ഈ സ്രവം ഒരു വ്യക്തിയുടെ കൈയ്യിൽ പുരണ്ടാൽ മൂക്കിൽ തടവുകയോ ,കൈ കഴുകാതെ ആഹാരം കഴിക്കുകയോ ചെയ്താൽ നിപ്പ തൊണ്ടയിൽ എത്തും .

സോപ്പിനോട് മല്ലടിച്ചു നിൽക്കാൻ നിപ്പക്ക് കഴിയില്ല .സോപ്പ് വെള്ളത്തിലെ ആൽകലിയിൽ നിപ്പ നിർജീവമാകും .പുറത്തു വന്നാലും വായുവിൽ നിപ്പക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല .ഈർപ്പമുള്ള ഒരു വസ്തുവിൽ പുരണ്ട് മനുഷ്യന്റെ തൊണ്ടയിൽ എത്തിയാലേ നിപ്പക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ .

അപ്പോൾ രോഗം പടരാതിരിക്കാൻ ഏറ്റവും നല്ല മാർഗം നിപ്പയെ മുഖത്തുനിന്നും അകറ്റി നിർത്തുകയാണ് .രോഗിയുടെ അടുത്ത് പോകേണ്ടി വന്നാൽ മൂക്കും വായും മൂടി ഒരു മാസ്ക് .കൈയ്യിൽ ഒരു ഗ്ലൗസ് . സോപ്പ് കൊണ്ട് കൈകഴുകൽ ,ധരിച്ച വസ്ത്രം ഉടൻ സോപ്പ് വെള്ളത്തിൽ മുക്കി വിശാലമായ സോപ്പുതേച്ചു കുളി .നിപ്പ ഓടും ,കണ്ടം വഴി കടപ്പാട് : Mohan Kumar സാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 


.Facebook Post of #dmohankumarwc