Breaking News

Trending right now:
Description
 
Apr 23, 2018

അഴീക്കോട്‌ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

image കൊടുങ്ങല്ലൂര്‍ അഴീക്കോട്‌ ബീച്ചില്‍ തിരമാലയില്‍പ്പെട്ട്‌ കഴിഞ്ഞദിവസം കാണാതായ അഷ്ടമിച്ചിറ കടമ്പത്തില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (20) മൃതദേഹം കണ്ടെത്തി. ഞായറാഴ്‌ച വൈകിട്ടുണ്ടായ കടല്‍ക്ഷോഭത്തിലാണ്‌ അശ്വനിയെ കാണാതായത്‌. അശ്വനിക്ക്‌ ഒപ്പമുണ്ടായിരുന്ന സഹോദരി ദൃശ്യയെ (22) പരുക്കുകളോടെ തൃശൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളായ അതുല്യ, അനന്തു എന്നിവരും കടലില്‍ ഇറങ്ങിയിരുന്നു. കടലില്‍ മുട്ടിനൊപ്പം വെള്ളത്തില്‍ നില്‍ക്കുന്നതിനിടെയാണ്‌ തിരമാല ആഞ്ഞടിച്ചതും ഒഴുക്കില്‍ അശ്വനിയെ കാണാതായതും.