Breaking News

Trending right now:
Description
 
Apr 21, 2018

കേരള തീരത്തു കൂറ്റന്‍ തിരുമാലകള്‍ ഉണ്ടാകാന്‍ സാധ്യത

image കേരള തീരത്തു 2.5-3 മീറ്റര്‍ ഉയരത്തിലുള്ള തിരുമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ തീരപ്രദേശങ്ങളില്‍ 21, 22 ദിവസങ്ങളില്‍ ശക്തമായ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്‌. മീന്‍പിടുത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ്‌ നിര്‍ദേശം. വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തിപ്രാപിക്കാനും അത്‌ ആഞ്ഞടിക്കാനും സാധ്യതയുണ്ട്‌. തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തിനോട്‌ ചേര്‍ന്ന്‌ മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധപാലിക്കണം. ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്‌. വിനോദ സഞ്ചാരികള്‍ ഈസമയങ്ങളില്‍ കടല്‍കാഴ്‌ച കാണാന്‍ പോകരുതെനന്നു നിര്‍ദേശമുണ്ട്‌. ബോട്ടുകള്‍ തീരത്തുനിന്നു കടലിലേക്കും കടലില്‍നിന്ന്‌ തീരത്തിലേയ്‌ക്കും കൊണ്ടുപോകുന്നത്‌ ഒഴിവാക്കണം. ആഴക്കടലില്‍ ഈ പ്രതിഭാസത്തിന്‌ ശക്തി വളരെ കുറവായിരിക്കും.