Breaking News

Trending right now:
Description
 
Apr 19, 2018

അപ്രഖ്യാപിത ഹര്‍ത്താല്‍: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ആളെ തിരിച്ചറിഞ്ഞു

image സംസ്ഥാനത്ത്‌ കഴിഞ്ഞദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട്‌ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ആളെ പൊലീസ്‌ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയാണ്‌ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇയാള്‍ ഉടന്‍ പിടിയിലാകും. വ്യാജഫേസ്‌ബുക്ക്‌ ഐഡികള്‍ ഉപയോഗിച്ചാണ്‌ ഹര്‍ത്താല്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ഫേസ്‌ബുക്ക്‌ അക്കൗണ്ടുകള്‍ പൊലീസും സൈബര്‍സെല്ലും പരിശോധിച്ചുവരുകയാണ്‌. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധസ്ഥലങ്ങളില്‍ ആക്രമണം നടന്നിരുന്നു. ഒട്ടേറെ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരുക്കേറ്റു. സംഭവത്തില്‍ ആയിരത്തലിധികം പേര്‍ക്കെതിരെയാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. മൂന്നൂറോളംപേര്‍ അറസ്റ്റിലായി.