Breaking News

Trending right now:
Description
 
Apr 19, 2018

സംസ്ഥാനത്ത്‌ 72 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം

image സംസ്ഥാനത്ത്‌ 72 മണിക്കൂര്‍ കനത്ത ജാഗ്രതാ നിര്‍ദേശം. വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ നടപടി. എല്ലാ സ്ഥലങ്ങളിലും പൊലീസിനെ വിന്യസിക്കാന്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. രാത്രി വാഹനപരിശോധന ഉള്‍പ്പെടെ ശക്തമാക്കും. സംശയം തോന്നുന്നവരെ കസ്‌റ്റഡിയിലെടുക്കും. അപ്രഖ്യാപിത ഹര്‍ത്താലിന്റെയും തുടര്‍ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട്‌ നഗരത്തില്‍ ഒരാഴ്‌ചത്തേക്ക്‌ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്‌. സോഷ്യല്‍ മീഡിയ കൂട്ടായ്‌മ ആഹ്വാനം ചെയ്‌ത ഹര്‍ത്താലിലെ അക്രമങ്ങളുടെ തുടര്‍ച്ച വരുംദിവസങ്ങളിലും ഉണ്ടാകുമെന്നും സാമുദായിക സമാധാനം തകര്‍ക്കാനും ജനങ്ങളുടെ സൈ്വരജീവിതം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ടെന്നും സ്‌പെഷല്‍ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കൊല്ലം ജില്ലയില്‍ ഇരവിപുരം, പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ മൂന്നുദിവസത്തേക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു.