Breaking News

Trending right now:
Description
 
Feb 14, 2018

കൊല്ലപ്പെട്ട ഷുഹൈബിന്റെ കാലുകളില്‍ മാത്രം 37 വെട്ടുകള്‍

image കണ്ണൂര്‍ എടയന്നൂര്‍ തെരൂരില്‍ വെട്ടേറ്റു മരിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബിന്റെ കാലുകളില്‍ മാത്രം 37 വെട്ടുകള്‍ ഏറ്റതായി കണ്ടെത്തി. ചോരവാര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. നാലുപേര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തിട്ടുണ്ടെങ്കിലും അവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെസംബന്ധിച്ചും പൊലീസിനു വിവരമില്ല. സിപിഎം പ്രവര്‍ത്തകരാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ കോണ്‍ഗ്രസിന്റെ ആരോപണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു ജില്ലയില്‍ ഈവര്‍ഷം ഇതു രണ്ടാമത്തെ കൊലപാതകമാണ്‌. കഴിഞ്ഞമാസം 19നു കണ്ണവത്തെ ആര്‍എസ്‌എസ്‌ പ്രാദേശിക നേതാവ്‌ ശ്യാമപ്രസാദ്‌ (24) കൊല്ലപ്പെട്ടിരുന്നു. ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ പൊലീസ്‌ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെ തെരൂരിലെ തട്ടുകടയില്‍വച്ചാണ്‌ ഷുഹൈബിന്റെ നേര്‍ക്ക്‌ ആക്രമണം ഉണ്ടായത്‌. കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമികള്‍ രണ്ടുതവണ റോഡില്‍ ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.