Breaking News

Trending right now:
Description
 
Feb 14, 2018

ഗൗരി നേഹയുടെ മരണം: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു

image കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു. വിരമിക്കാന്‍ ഒന്നരമാസം കൂടി ബാക്കിനില്‍ക്കെ അവധിയില്‍പോകാന്‍ പ്രിന്‍സിപ്പലിനോട്‌ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഡു ചെയ്‌ത അധ്യാപകരെ തിരിച്ചെടുത്ത നടപടി തെറ്റാണെന്നും മാനേജ്‌മെന്റ്‌ യോഗം വിലയിരുത്തി. അധ്യാപകരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട്‌ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന്‌ ആവസ്യപ്പെട്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ മാനേജ്‌മെന്റിനു നോട്ടീസ്‌ അയച്ചതിനു പിന്നാലെയാണ്‌ പ്രിന്‍സിപ്പലിന്റെ രാജി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20നു സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്നു ചാടിയതിനെ തുടര്‍ന്ന്‌ ഗുരുതരമായി പരുക്കേറ്റ ഗൗരി 23ന്‌ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌. അധ്യാപികമാരുടെ ശകാരത്തെ തുടര്‍ന്നാണ്‌ ഗൗരി നേഹ ആത്മഹത്യചെയ്‌തതെന്നു വിലയിരുത്തി പൊലീസ്‌ ആത്മഹത്യ പ്രേരണക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസ്‌ എടുത്തിരുന്നു.