Breaking News

Trending right now:
Description
 
Feb 14, 2018

ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ്‌ എട്ടുരൂപ

image സംസ്ഥാനത്തെ ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ചു. ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കുന്നതിന്‌ അംഗീകാരം നല്‍കിയത്‌. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ്‌ യോഗം സര്‍ക്കാരിന്‌ അനുമതി നല്‍കിയിരുന്നു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ്‌ ഏഴുരൂപയില്‍നിന്നു എട്ടുരൂപയായി വര്‍ധിപ്പിച്ചു. മാര്‍ച്ച്‌ ഒന്നുമുതല്‍ നിരക്ക്‌ വര്‍ധന നിലവില്‍ വരും. വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം ഇപ്പോഴുള്ളതോതില്‍ തുടരും. എന്നാല്‍, വര്‍ധിപ്പിച്ച നിരക്കിന്‌ ആനുപാതികമായ വര്‍ധന അവരുടെ നിരക്കിലുമുണ്ടാകും. ഫാസ്റ്റ്‌ പാസഞ്ചറുകളില്‍ മിനിമം നിരക്ക്‌ 10 രൂപയില്‍നിന്ന്‌ 12 രൂപയാകും. സൂപ്പര്‍ എക്‌സ്‌പ്രസുകളില്‍ 13ല്‍നിന്ന്‌ 15 രൂപയായും സൂപ്പര്‍ ഡീലക്‌സില്‍ 20-ല്‍നിന്ന്‌ 22 രൂപയായും ഹൈടെക്‌ ലക്ഷ്വറിയില്‍ 40ല്‍ നിന്ന്‌ 44 രൂപയായും വോള്‍വോയില്‍ 40ല്‍ നിന്ന്‌ 45 രൂപയായും വര്‍ധനയുണ്ടാകും. പുതിയ നിരക്ക്‌ പ്രകാരം കിലോമീറ്ററിന്‌ നിലവിലെ 64 പൈസ 70 പൈസയായി ഉയരും. ഇന്ധനവില വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ 16 മുതല്‍ അനിശ്ചിതകാല സമരം ബസ്‌ ഉടമകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ നിരക്ക്‌ വര്‍ധനയ്‌ക്ക്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടപ്പാക്കുന്ന ആദ്യ ചാര്‍ജ്‌ വര്‍ധനയാണിത്‌.