Feb 13, 2018
ലോകത്തിലെ ഉയരംകൂടിയ ഹോട്ടല്‍ ജെവോറ തുറന്നു
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന റെക്കോര്‍ഡ് ദുബായ് ജെ ഡബ്ല്യു
മാരിയറ്റ് മാര്‍ക്വിസിന് നഷ്ടപ്പെട്ടു. മാര്‍ക്വിസിനെ ഒരു മീറ്റര്‍
വ്യത്യാസത്തില്‍ പിന്തള്ളി 356.56 മീറ്റര്‍ ഉയരത്തില്‍ ജെവോറ ഹോട്ടല്‍
നഗരത്തില്‍തന്നെ തുറന്നു. അല്‍ അത്താര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്
ഹോട്ടല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍
നിന്നു 3.3 കിലോമീറ്റര്‍ അകലെയാണ് 75 നിലകളുള്ള ജെവോറ ഹോട്ടല്‍ സ്ഥിതി
ചെയ്യുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് സമീപമുള്ള
ഹോട്ടലില്‍ നാലു ഭക്ഷണശാലകളും 528 മുറികളുമുണ്ട്.