Breaking News

Trending right now:
Description
 
Jan 28, 2018

ലക്ഷ്‌മി മേനോന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ

image തെന്നിന്ത്യന്‍ സൗന്ദര്യ റാണിയെ കണ്ടെത്താനായി കൊച്ചിയില്‍ നടന്ന മിസ്‌ സൗത്ത്‌ ഇന്ത്യാ മത്സരത്തില്‍ കേരളത്തിന്റെ ലക്ഷ്‌മി നേനോന്‍ കിരീടം ചൂടി. തമിഴ്‌നാട്ടില്‍നിന്നുള്ള ശ്രീഷ ഫസ്റ്റ്‌ റണ്ണറപ്പും കര്‍ണാടകത്തില്‍നിന്നുള്ള ദുഷാര സെക്കന്‍ഡ്‌ റണ്ണറപ്പും ആയി. മിസ്‌ സൗത്ത്‌ ഇന്ത്യാ വിജയിക്ക്‌ ഒരുലക്ഷം രൂപയും മറ്റു രണ്ടു വിജയികള്‍ക്ക്‌ യഥാക്രമം 60,000, 40000 രൂപ വീതം നല്‍കി. ആദ്യത്തെയും മൂന്നാമത്തെയും വിജയികള്‍ക്ക്‌ മണപ്പുറം ഫിനാന്‍സും രണ്ടാമത്തെ വിജയിക്ക്‌ സാറാ മീഡിയയുമാണ്‌ സമ്മാനം സ്‌പോണ്‍സര്‍ ചെയ്‌തത്‌. വിജയികളെ അണിയിക്കാനുള്ള സുവര്‍ണ കിരീടം രൂപകല്‍പ്പന ചെയ്‌തത്‌ പറക്കാട്ട്‌ ജ്വല്ലേഴ്‌സാണ്‌. ദക്ഷിണേന്ത്യയിലെ അഞ്ചുസംസ്ഥാനങ്ങളില്‍നിന്നുള്ള 22 സുന്ദരിമാര്‍ മത്സരത്തില്‍ മാറ്റുരച്ചു. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖരായ രശ്‌മി താക്കൂര്‍, വാണി ശ്രീഭട്ട്‌, ഡോ.രാജീവ്‌ പിള്ള, ഉമാ റിയാസ്‌ഖാന്‍, പ്രീതി എന്നിവരായിരുന്നു ജഡ്‌ജിങ്‌ പാനലില്‍ ഉണ്ടായിരുന്നത്‌.