Breaking News

Trending right now:
Description
 
Jan 12, 2018

ജനതാദള്‍ (യു) യുഡിഎഫ്‌ വിട്ടു

image ജനതാദള്‍ (യു) യുഡിഎഫ്‌ വിട്ടതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി എല്‍ഡിഎഫുമായി സഹകരിക്കും. യുഡിഎഫിനോട്‌ നന്ദികേട്‌ കാണിച്ചിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു. സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ്‌ പുതിയ മാറ്റം. യുഡിഎഫിന്‌ ജെഡിയുവിനെ ഒപ്പം ചേര്‍ത്തതില്‍ യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. മറിച്ച്‌ ജെഡിയുവിനാണ്‌ നഷ്ടം ഉണ്ടായിരിക്കുന്നത്‌. ഏതാണ്ട്‌ ഒരുദശകത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക്‌ മടങ്ങുന്നത്‌. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ്‌ വിഭജനത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ ഇടതുമുന്നണിയില്‍നിന്നു കോണ്‍ഗ്രലിലേക്ക്‌ എത്താന്‍ ഇടയാക്കിയത്‌. യിഡിഎഫ്‌ ഘടകകക്ഷിയായ ജനതാദള്‍ (യു) എല്‍ഡിഎഫിലേക്ക്‌ ചേക്കാറാനുള്ള സംസ്ഥാന പ്രസിഡന്റ്‌ എം.പി.വീരന്ദ്രകുമാറിന്റെ നിര്‍ദേശം സംസ്ഥാന നിര്‍വാഹക സമിതിയും സംസ്ഥാനസമിതിയും കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. ദേശീയതലത്തില്‍ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണ്‌ താന്‍ രാജ്യസഭാംഗത്വം രാജിവച്ചതെന്നു വീരേന്ദ്രകുമാര്‍ കഴിഞ്ഞദിവസത്തെ യോഗത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ അതുപോലെ ശക്തമായ നിലപാടുള്ളത്‌ എല്‍ഡിഎഫിനാണ്‌. ഇതേതുടര്‍ന്നാണ്‌ ഇത്തരത്തിലൊരു തീരുമാനം. പാര്‍ട്ടിയുടെ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ അറിയിച്ചതോടെ അദ്ദേഹം സ്വാഗതം ചെയ്യുകയായിരുന്നു. തിരിച്ചുവരവില്‍ മറ്റുപാധികളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരക്കൊതിയുടെ ഭാഗമായുള്ള നീക്കമാണിതെന്നു യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പ്രതികരിച്ചു.