Breaking News

Trending right now:
Description
 
Jan 12, 2018

മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റര്‍യാത്ര; വാടക സര്‍ക്കാര്‍ നല്‍കും

image ഓഖി കേന്ദ്രസംഘവുമായി കൂടിക്കാഴ്‌ച നടത്താന്‍ തൃശൂരിലെ സമ്മേളനവേദിയില്‍നിന്നു ഹെലികോപ്‌റ്ററില്‍ യാത്രചെയ്‌തവകയില്‍ വാടകയായ എട്ടുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചു. പൊതുഭരണ വകുപ്പില്‍നിന്നു തുക അനുവദിച്ചു ചീ്‌ഫ്‌ സെക്രട്ടറി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക്‌ ചിലവായ തുക ദുരന്തനിവാരണഫണ്ടില്‍നിന്നു വിനിയോഗിച്ചത്‌ വന്‍ വിവാദമായ സാഹചര്യത്തിലാണ്‌ പുതിയ നടപടി. ഹെലികോപ്‌റ്റര്‍വാടക എട്ടുലക്ഷം രൂപ സിപിഎം വഹിക്കേണ്ട ആവശ്യമില്ലെന്നു മുഖ്യമന്ത്രിതന്നെ സിപിഎം സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ അറിയിച്ചു. എട്ടുലക്ഷം രൂപ തിരികെ നല്‍കാന്‍ പാര്‍ട്ടിക്കുശേഷിയുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. ദുരന്തനിവാരണ നിധിയുടെ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്‌. അതില്‍നിന്നുള്ള തുക ചെലവഴിക്കാനുള്ള തീരുമാനം വിവാദത്തില്‍ എത്തിയപ്പോള്‍ റദ്ദാക്കുകയും ചെയ്‌തു.