Breaking News

Trending right now:
Description
 
Jan 12, 2018

ലാവ്‌ലിന്‍ അഴിമതിക്കേസ്‌: പിണറായിക്ക്‌ നോട്ടീസ്‌

image ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്ക്‌ നോട്ടീസ്‌ അയയ്‌ക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. അതോടൊപ്പം സര്‍ക്കാരിനും നോട്ടീസ്‌ നല്‍കും. കേസില്‍ വിചാരണക്കോടതി സ്വീകരിച്ച നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയും ചെയ്‌തു. ലാവ്‌ലിന്‍ കേസ്‌ വീണ്ടും സുപ്രീംകോടതിയില്‍ സജീവമായത്‌ പിണറായിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കി. ഹൈക്കോടതി വിധിക്കെതിരെ സിബിഐയും മൂന്നു പ്രതികളും നല്‍കിയ അപ്പീലുകളാണ്‌ കോടതി പരിഗണിച്ചത്‌. നോട്ടീസ്‌ ലഭിച്ചവര്‍ സത്യവാങ്‌മൂലമാണ്‌ മറുപടി നല്‍കേണ്ടത്‌. സത്യവാങ്‌മൂലം നല്‍കേണ്ടത്‌ എത്രസമയപരിധിക്കുള്ളിലാണെന്നോ കേസ്‌ ഇനി എന്നു പരിഗണിക്കുമെന്നോ കോടതി വ്യക്തമാക്കിയിട്ടില്ല. സിബിഐ പ്രതിപ്പട്ടികയിലെ ആറുപേരില്‍ പിണറായി വിജയന്‍, വൈദ്യുതിവകുപ്പ്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ്‌ എന്നിവരെ കേസില്‍നിന്നു ഒഴിവാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി ഓഗസ്‌റ്റ്‌ 23നു ശരിവച്ചിരുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്‌ കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ്‌ എന്‍ജിനിയര്‍ കസ്‌തൂരിരംഗ അയ്യര്‍ എന്നിവ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. മൂന്നുപ്രതികളെ കേസില്‍നിന്നു ഒഴിവാക്കിയതാണ്‌ സിബിഐ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌തത്‌.