Breaking News

Trending right now:
Description
 
Jan 11, 2018

കാലിത്തീറ്റ കുംഭകോണം: ലാലുവിനെതിരെയുള്ള മൂന്നാമത്തെ കേസ്‌ വിധി 24ന്‌

image ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ്‌ യാദവിനെതിരായ കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട മൂന്നാം കേസിന്റെ വിചാരണ പൂര്‍ത്തിയായി. വിധി ഈ മാസം 24നു പറയും. 1992-94 കാലയളവില്‍ വ്യാജരേഖകള്‍ ചമച്ച്‌ ചയിബസട്രഷററിയില്‍നിന്നു 37.63 കോടിരൂപ പിന്‍വലിച്ചതായാണ്‌ കേസ്‌. ഡിയോഹര്‍ ട്രഷററിയില്‍നിന്നു 82.42 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ മൂന്നരവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു ബിര്‍സമുണ്ട ജയിലില്‍ കഴിയുന്ന ലാലു പ്രസാദിനെയും കൂട്ടാളികളെയും മറ്റു രണ്ടു കേസുകളില്‍ സിബിഐ സെപ്‌ഷല്‍ കോടതികളില്‍ ഇന്നലെ ഹാജരാക്കി. റജിസ്‌റ്റര്‍ ചെയ്‌ത അഞ്ചുകേസുകളില്‍ വിധി പ്രഖ്യാപിച്ച രണ്ടുകേസുകളിലും ലാലുപ്രസാദ്‌ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. മൂന്നാമത്തെ കേസില്‍ പ്രത്യേക കോടതി ജഡ്‌ജി എസ്‌.എസ്‌.പ്രസാദ്‌ വിധി പ്രഖ്യാപിക്കും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യകേസില്‍ ജാമ്യം നേടിയ ലാലു കഴിഞ്ഞയാഴ്‌ചയാണ്‌ രണ്ടാമത്തെ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലിലായത്‌.