Breaking News

Trending right now:
Description
 
Jan 02, 2018

രചനാ മത്സരങ്ങള്‍ക്ക്‌ സൃഷ്ടികള്‍ ക്ഷണിക്കുന്നു

ടി.ഫായിസ്‌
image ദോഹ: കള്‍ച്ചറല്‍ ഫോറം കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ നട്‌ത്തുന്ന "ഇങ്ങള്‌ കേട്ടതല്ല ഞമ്മളെ കണ്ണൂര്‍" ക്യാംപെയിനിനോടനുബന്ധിച്ച്‌ രചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയെക്കുറിച്ച്‌ കവിത, അനുഭവ എഴുത്ത്‌, പ്രബന്ധ രചന എന്നിവയാണ്‌ മത്സരങ്ങള്‍. വിജയികള്‍ക്ക്‌ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ സൃഷ്ടികളുടെ കൈയെഴുത്തു പ്രതികളുടെ മൂന്ന്‌ പകര്‍പ്പുകള്‍ ജനുവരി 20നകം ലഭിക്കത്തക്കവിധം cfkannur@gmail.com, thasneemra@gmail.com എന്നീ മെയിലില്‍ അയയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ +974 5553 5664 - 6613 1378 എന്ന നമ്പറില്‍ ബന്ധപ്പെടണം.