Breaking News

Trending right now:
Description
 
Nov 15, 2017

ഭൂകമ്പബാധിതര സഹായിക്കാന്‍ സ്വര്‍ണമെഡല്‍ ലേലം ചെയ്യുമെന്ന്‌ ഒളിമ്പ്യന്‍

image ഇറാന്‍-ഇറാക്ക്‌ ഭൂകമ്പബാധിതര സഹായിക്കാന്‍ ഇറാന്റെ ഒളിമ്പ്യന്‍ കിയാനൗഷ്‌ റോസ്‌താമി തന്റെ സ്വര്‍ണമെഡല്‍ ലേലത്തിനു വില്‍ക്കുമെന്നു വ്യക്തമാക്കി. 2016 റിയോ ഒളിമ്പിക്‌സില്‍ വെയ്‌റ്റ്‌ ലിഫ്‌റ്റിംഗിലാണ്‌ റോസ്‌താമി സ്വര്‍ണം നേടിയത്‌. ഭൂകമ്പബാധിതരെ സഹായിക്കാനുള്ള ഫണ്ട്‌ ശേഖരണത്തിനായി ടെഹ്‌റാനില്‍ ഇന്നു നടക്കുന്ന പരിപാടിയില്‍ കായികതാരങ്ങള്‍ പങ്കെടുക്കും. ഞായറാഴ്‌ച രാത്രി ഇറാനിലും ഇറക്കിലും അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തില്‍ 530പേര്‍ കൊല്ലപ്പെട്ടു. ഇറാനില്‍മാത്രം 70,000 പേര്‍ കെടുതികള്‍ നേരിടുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. പലസ്ഥലങ്ങളിലും ജനങ്ങള്‍ വെള്ളവും ഭക്ഷണവും കിട്ടാതെ ദുരിതത്തിലാണ്‌. ഭൂകമ്പത്തെ തുടര്‍ന്ന്‌ ജനങ്ങള്‍ വീടുവിട്ടോടുന്ന ദൃശ്യങ്ങള്‍ ഇറാന്‍ ടിവി സംപ്രേക്ഷണം ചെയ്‌തു. ആദ്യത്തെ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന്‌ നൂറിലേറെ തുടര്‍ചലനങ്ങളുണ്ടായി. ഇറാനിലെ 14 പ്രവിശ്യകള്‍ ഭൂകമ്പക്കെടുതിക്കിരയായി. ഇറാനിലെ കൂടുതല്‍ മരണം ഉണ്ടായത്‌.