Breaking News

Trending right now:
Description
 
Nov 15, 2017

മന്ത്രി തോമസ്‌ ചാണ്ടി ഇന്നു രാജിവച്ചേക്കും; രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച

image നിലം നികത്തല്‍, കായല്‍ കയ്യേറ്റ വിഷയങ്ങളില്‍ ആരോപണം നേരിടുന്ന മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി ഇന്നുണ്ടായേക്കും. രാവിലെ മന്ത്രിസഭാ യോഗത്തിനു മുമ്പ്‌ ക്ലിഫ്‌ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ്‌ ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടി.പി.പീതാംബരന്‍മാസ്റ്ററും നടത്തുന്ന കൂടിക്കാഴ്‌ചയ്‌ക്കു ശേഷം രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായും ചര്‍ച്ച നടത്തും. ഡല്‍ഹിയാത്ര റദ്ദാക്കിയാണ്‌ ചൊവ്വാഴ്‌ച രാത്രി മന്ത്രി തോമസ്‌ ചാണ്ടി തിരുവനന്തപുരത്ത്‌ എത്തിയത്‌. ചൊവ്വാഴ്‌ച രാത്രി എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി അടിയന്തര ചര്‍ച്ചകള്‍ നടന്നിരുന്നു. തോമസ്‌ ചാണ്ടിയുടെ രാജിസംബന്ധിച്ച വിഷയമാണ്‌ ഇരുവരും സംസാരിച്ചത്‌. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ്‌ ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ്‌ രാജ്‌ി സംബന്ധിച്ച തിരക്കിട്ട ആലോചനകള്‍ നടക്കുന്നത്‌. സര്‍ക്കാരിനെതിരെയായിരുന്നു മന്ത്രിയുടെ ഹര്‍ജി. രാജി തീരുമാനം എന്‍സിപി അവരുടെ കേന്ദ്രനേതൃത്വത്തിനും ഇടതുമുന്നണി മുഖ്യമന്ത്രിക്കും വിട്ടിരിക്കുകയാണ്‌.