Breaking News

Trending right now:
Description
 
Nov 09, 2017

ഇന്ത്യയുടെ മേരികോം ഇടിച്ചുവീഴ്‌ത്തിയത്‌ സ്വര്‍ണം

image ഏഷ്യന്‍ വനിതാ ബോക്‌സിങ്‌ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം സ്വര്‍ണമെഡലില്‍ മുത്തമിട്ടു. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉത്തരകൊറിയയുടെ കിം ഹ്യാങ്‌ മിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ഏഷ്യന്‍ ചാംപ്യംഷിപ്പില്‍ അഞ്ചാംതവണയാണ്‌ സ്വര്‍ണം ലഭിക്കുന്നത്‌. 2003, 2005, 2010, 2012 വര്‍ഷങ്ങളിലാണ്‌ മുമ്പ്‌ ഏഷ്യന്‍ ചാംപ്യനായത്‌. വീണ്ടും സ്വര്‍ണം ലഭിച്ചതോടെ കൂടുതല്‍തവണ ഈ നേട്ടം സ്വന്തമാക്കുന്ന ബോക്‌സറെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കാന്‍ മേരികോമിനായി. 2014 ഏഷ്യന്‍ ഗെയിംസിനു ശേഷം നേടുന്ന ആദ്യ രാജ്യാന്തര സ്വര്‍ണമാണഇത്‌. നിലവില്‍ രാജ്യസഭാ എംപിയാണ്‌. മൂന്നുകുട്ടികളുടെ അമ്മയായ മേരികോമിന്‌ 35 വയസാണ്‌ പ്രായം.