Breaking News

Trending right now:
Description
 
Nov 08, 2017

അജേറ ആര്‍എസ്‌ ലോകത്തിലെ ഏറ്റവും വേഗംകൂടിയ കാര്‍

image ലോകത്തിലെ ഏറ്റവും വേഗംകൂടിയ കാറെന്ന ബഹുമതി അജേറെ ആര്‍എസ്‌ സ്വന്തമാക്കി. സ്വീജിഷ്‌ സ്‌പോര്‍ട്‌സ്‌ കാര്‍ നിര്‍മാതാക്കളായ കോണിസെഗാണ്‌ ഇതിനായി പരിശ്രമിച്ച്‌ വിജയംകണ്ടത്‌. മണിക്കൂറില്‍ 458 കിലോമീറ്ററാണ്‌ അജേറ ആര്‍എസിന്റെ വേഗത. യുഎസിലെ നെവാഡ ഹൈവേയിലായിരുന്നു പരീക്ഷണ ഓട്ടം. ആഴ്‌ചകള്‍ക്കുമുമ്പ്‌ ഫോക്‌സ്‌ വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബുഗാട്ടി കമ്പനി പുറത്തിറക്കിയ ഷിറോണ്‍ എന്ന ഹൈപ്പര്‍കാറിന്റെ വേഗത മണിക്കൂറില്‍ 434.3 കിലോമീറ്ററാണ്‌. ഇതായിരുന്നു വേഗതയില്‍ മുന്‍പിലുണ്ടായിരുന്നത്‌. ഹൈപ്പര്‍കാറിനെ മറികടന്നാണ്‌ അജേറ ആര്‍എസ്‌ ഇപ്പോള്‍ മുന്നില്‍നില്‍ക്കുന്നത്‌. യുഎസിലെ ഹെന്നെസി പെര്‍ഫോമന്‍സ്‌ എന്‍ജിനിയറിങ്‌ കമ്പനി ഇതിനെതിരെ അവകാശവാദവുമായി രംഗത്തുണ്ട്‌. തങ്ങളുടെ വെനം എഫ്‌ ഫൈവ്‌ കാറിന്‌ മണിക്കൂറില്‍ 483 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ കരുത്തുണ്ടെന്നാണ്‌ ഇവരുടെ അവകാശവാദം.