Breaking News

Trending right now:
Description
 
Oct 21, 2017

എം ഫോണ്‍ 7 എസ്‌ വിപണിയിലെത്തി

image എം ഫോണിന്റെ ഏറ്റവും പുതിയ ശ്രേണിയായ എം ഫോണ്‍ 7എ്‌സ്‌ വിപണിയിലെത്തി. 5.5 ഇഞ്ച്‌ അമോലെഡ്‌ ആള്‍ട്രാ എച്ച്‌ഡി ഡിസ്‌പ്ലേ, എട്ട്‌ ജിബി റാം, 2.5 ജിഎച്ച്‌ഇസഡ്‌ ഡെകാകോര്‍ പ്രോസസര്‍, 16+16 എംപി ഡുവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട്‌ ക്യാമറ, 256 ജിബി സ്റ്റോറേജ്‌ കപ്പാസിറ്റി തുടങ്ങിയവ 7എസിന്റെ പ്രത്യേകതയാണ്‌. സ്വന്തമായി വികസിപ്പിച്ചെടുത്ത എംയുഒഎസ്‌ ഇന്റര്‍ഫേസാണ്‌ എം ഫോണ്‍ 7എസിന്റെ മറ്റൊരു പ്രത്യേകത. മൂന്ന്‌ ജിബി റാം, 1.5 ജിഎച്ച്‌ ഇസഡ്‌ ക്വാഡ്‌കോര്‍ പ്രോസസര്‍, 13+5 എംപി ഡുവല്‍ റിയര്‍ ക്യാമറ, എട്ട്‌ എംപി ഫ്രണ്ട്‌ ക്യാമറ, 32 ജിബി സ്റ്റോറേജ്‌ തുടങ്ങി നാല്‌ വ്യത്യസ്‌ത വേര്‍ഷനുകളും 7എസ്‌ സീരിസിലുണ്ട്‌. മാറ്റ്‌ ആന്‍ഡ്‌ ഗ്ലോസി ഫിനിഷിംഗിലുള്ള സ്‌മാര്‍ട്ട്‌ റെഡ്‌, ബ്ലാക്ക്‌, ഗോള്‍ഡ്‌, സില്‍വര്‍, റോസ്‌ ഗോള്‍ഡ്‌ തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്‌.