Breaking News

Trending right now:
Description
 
Oct 14, 2017

ടോക്കിയോ ലോകത്തിലെ സുരക്ഷിത നഗരം

image ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ടോക്കിയോയെ തിരഞ്ഞെടുത്തു. ദി ഇക്കണോമിസ്‌റ്റ്‌ ആണ്‌ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ 'സേഫ്‌ സിറ്റീസ്‌ ഇന്‍ഡെക്‌സ്‌-2017' തയാറാക്കിയത്‌. വ്യക്തിസുരക്ഷ, ആരോഗ്യസുരക്ഷ, ഡിജിറ്റല്‍ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ 49 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ്‌ തിരഞ്ഞെടുപ്പു നടത്തിയത്‌. സിംഗപ്പൂര്‍, ജപ്പാനിലെ ഒസാക്ക എന്നീ നഗരങ്ങള്‍ തൊട്ടുപിന്നിലുണ്ട്‌. ഇന്ത്യന്‍ നഗരങ്ങളായ ന്യൂഡല്‍ഹിയും മുംബൈയും യഥാക്രമം 43, 45 സ്ഥാനങ്ങളിലെത്തി. ധാക്ക, കറാച്ചി, മനില, ജക്കാര്‍ത്ത, കെയ്‌റോ, ഹോ ചി മിന്‍, ടെഹ്‌റാന്‍ എന്നീ നഗരങ്ങള്‍ സുരക്ഷിതത്വം കുറഞ്ഞവയാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. 2015ലും ടോക്കിയോയും സിംഗപ്പൂരും ഒസാക്കയും സുരക്ഷിതനഗരങ്ങളില്‍ ആദ്യമൂന്നു സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇതേവര്‍ഷം നാലാംസ്ഥാനത്തുണ്ടായിരുന്ന സ്റ്റോക്‌ ഹോം ഇത്തവണ എട്ടാംസ്ഥാനത്താണ്‌.