Breaking News

Trending right now:
Description
 

ഡോ. സുനന്ദ നായര്‍: മോഹിനിയാട്ടത്തിന്റെ ആഗോള അംബാസിഡര്‍

നിയമ പഠനം തുടര്‍ന്നു കൊണ്ടുതന്നെ മോഹിയാട്ട പഠനവും തുടരാം എന്നു കരുതിയാണ് നളന്ദയില്‍ ചേര്‍ത്തത്. തുടക്കത്തിലേ അത് സാധ്യമല്ലന്നു തിരിച്ചറിഞ്ഞു. നിയമ പഠനത്തിന് വിരാമമിട്ടു. മോഹിനിയാട്ടമാണ് വഴി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഭരതനാട്യവും കഥകളിയും വേണ്ടന്നുവെച്ചു. ഓരോ നൃത്തരൂപങ്ങളും ഓരോ ഭാഷപോലെയാണ്. ഒന്നിലധികം ഭാഷകള്‍ പഠിച്ചാല്‍ സംസാരത്തിനിടയില്‍ പലഭാഷകളിലേയും വാക്കുകളും വാചകങ്ങളും കയറിവരും. മലയാളം പറയുന്നതിനിടയില്‍ ഇംഗ്ളീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതുപോലെ.

Read more >

ജമ്മു കാഷ്‌മീര്‍ ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ്‌ ജസ്റ്റീസായി ജസ്റ്റീസ്‌ ഗീത മിത്തല്‍ ചുമതലയേറ്റു. ഹൈക്കോടതിയില്‍ ആദ്യ വനിതാ ജഡ്‌ജിയായി സിന്ധു ശര്‍മയെ നിയമിച്ചത്‌ കഴിഞ്ഞയാഴ്‌ചയാണ്‌. ഹൈക്കോടതിയുടെ തൊണ്ണൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഇത്‌ ആദ്യമായാണ്‌. 1928-ല്‍ സ്ഥാപിതമായ ജമ്മു കാഷ്‌മീര്‍ ഹൈക്കോടതിയില്‍ ഇതുവരെ സേവനമനുഷ്‌ഠിച്ചിട്ടുള്ള 107 ജഡ്‌ജിമാരും പുരുഷന്മാരാണ്‌.

Read more >

മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അവകാശങ്ങള്‍ പൗരാവകാശങ്ങളെ തകിടം മറിക്കുന്നതിനെതിരെ 16 വര്‍ഷം നിരാഹാരസമരം നടത്തി ശ്രദ്ധേയയായ ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കി. പീപ്പിള്‍സ്‌ റിസര്‍ജന്‍സ്‌ ആന്‍ഡ്‌ ജസ്റ്റിസ്‌ അലയന്‍സ്‌ എന്നാണ്‌ പുതിയ പാര്‍ട്ടിയുടെ പേര്‌. നിരാഹാരം അവസാനിപ്പിച്ചപ്പോള്‍ നാല്‍പത്തിനാലുകാരിയായ ഇറോം ശര്‍മിള സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

Read more >