Breaking News

Trending right now:
Description
 

രുചിയും ആരോഗ്യവും നിറഞ്ഞ പുതിയ കണ്ണന്‍ദേവന്‍ ഡ്യുവറ്റ് ബ്ലാക്ക് & ഗ്രീന്‍ ടീ ബ്ലന്‍ഡ് വിപണിയില്‍

ടാറ്റാ ഗ്ലോബല്‍ ബിവറേജസില്‍ നിന്നുള്ള പ്രമുഖ തേയില ബ്രാന്‍ഡായ കണ്ണന്‍ ദേവന്‍ 'കണ്ണന്‍ ദേവന്‍ ഡ്യുവറ്റ്' എന്ന പേരില്‍ പുതിയ ഉത്പന്നം പുറത്തിറക്കി. പേരുപോലെതന്നെ ഈ പുതിയ ഉത്പന്നം ബ്ലായ്ക്ക് സിറ്റിസി തേയിലയുടെയും ഗ്രീന്‍ ടീയുടെയും അസാധാരണമായ കൂട്ടാണ്. ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ രുചിയും ഗ്രീന്‍ടീയുടെ ആരോഗ്യപരമായ ഗുണങ്ങളും ഒന്നുപോലെ പ്രദാനം ചെയ്യുന്നുവെന്നതാണ് ഈ പുതിയ തേയിലയുടെ മെച്ചം.

Read more >

ഗോമൂത്രത്തിന്‌ അര്‍ബുദം സുഖപ്പെടുത്താനുള്ള ശക്തിയുണ്ടെന്നു ഗുജറാത്തില്‍നിന്നുള്ള ശാസ്‌ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ ആദ്യ പരീക്ഷണത്തില്‍, ഗോമൂത്രത്തിന്‌ കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നാണ്‌ ജുനാഗദ്‌ കാര്‍ഷിക സര്‍വകലാശാലയിലെ ബയോടെക്‌നോളജി ശാസ്‌ത്രജ്ഞരുടെ അവകാശവാദം. ഒരുവര്‍ഷം നീണ്ട പരീക്ഷണത്തിനൊടുവിലാണ്‌ കണ്ടുപിടുത്തം സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഇവര്‍ തയാറാക്കിയത്‌.

Read more >

ഏതുസമയവും ഫെയ്‌ബുക്കിലും വാട്‌സാപ്പിലും പരതി സമയംകളയുകയും ഇന്റര്‍നെറ്റ്‌ അടിമകളാവുകയും ചെയ്‌തവര്‍ക്ക്‌ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്‌) ചികിത്സാ സൗകര്യം. ഇന്റര്‍നെറ്റ്‌ അടിമകളായി ജോലിയിലും പഠനത്തിലും ശ്രദ്ധിക്കാതെ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്‌ എയിംസ്‌ ഇതിനായി പ്രത്യേക ചികിത്സാ വിഭാഗം ഒരുക്കിയിരിക്കുന്നത്‌.

Read more >