Breaking News

Trending right now:
Description
 

ഫൊക്കാന കേരള കണ്‍വന്‍ഷന്‍ ജനുവരി മുപ്പതിന്‌ തിരുവനന്തപുരത്ത്‌

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻഷൻ ജനുവരി മാസം മുപ്പതിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവൻ നായർ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവർ അറിയിച്ചു .രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ കേരളാ കൺവൻഷൻ സംഘടിപ്പിക്കാനാണു ഫൊക്കാനയുടെ എക്സികുട്ടീവ് കമ്മിറ്റിയുടെ തീരുമാനം.

Read more >

പ്രകൃതിക്ഷോഭത്തില്‍ ഇടുക്കിയിലുണ്ടായ ദുരന്തം വളരെ വലുതാണെന്നും കേന്ദ്രസര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡിസിസി സമര്‍പ്പിച്ച നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലുണ്ടായത്‌ വളരെ വലിയ ദുരന്തങ്ങളാണ്‌. വ്യാപക കൃഷിനാശവുമുണ്ട്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുനരധിവാസ നടപടികളും ജില്ലയുടെ പുനര്‍നിര്‍മാണവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തികരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Read more >

സര്‍ക്കാര്‍ ചടങ്ങുകളിലും സ്‌കൂളിലെ പരിപാടികളിലും ദൈവത്തെ സ്‌തുതിച്ച്‌ പ്രാര്‍ഥന ചൊല്ലുന്നത്‌ ഒഴിവാക്കണമെന്നും നിലവിളക്ക്‌ കൊളുത്തേണ്ടതില്ലെന്നും മന്ത്രി ജി.സുധാകരന്റെ മുന്നറിയിപ്പ്‌. മുതുകുളത്ത്‌ സിപിഎം സംഘടിപ്പിച്ച നമുക്ക്‌ ജാതിയില്ല-വിളംബര ശതാബ്ദി പ്രമാണിച്ചു നടത്തിയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുന്നതിനിടെയാണ്‌ മുന്ത്രി ഇങ്ങനെ പറഞ്ഞത്‌. സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ പ്രാര്‍ഥന പാടില്ല. നിലവിളക്ക്‌ തെളിയിക്കേണ്ട ആവശ്യവുമില്ല. അതു ഭരണഘടനാപരമല്ല.

Read more >